കേരളം

കൊല്ലത്ത് കുഴഞ്ഞു വീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്ത് കുഴഞ്ഞുവീണ് മരിച്ച കുലശേഖരപുരം സ്വദേശി റഹിയാനത്ത്(55)ന് കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരുടെ മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായാണ് എംജി കോളെജ് ജീവനക്കാരനായ രാധാകൃഷ്ണന്റേയും മരണം. മകളുമായി തിരുവനന്തപുരത്ത് അഭിമുഖ പരീക്ഷക്ക് പോകവെ കുഴഞ്ഞ് വീഴുകയായിരുന്നു. 

രാധാകൃഷ്ണനും റഹിയാനത്തിനും യാത്ര പശ്ചാത്തലം ഇല്ലെന്നാണ് വിവരം. ഇതോടെ കൊല്ലം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇതില്‍ രണ്ട് പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇത് ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി