കേരളം

കോവിഡ് ബാധിതര്‍ ആയിരം കടന്നു; 1038പേര്‍ക്ക് രോഗം, 785പേര്‍ക്ക് സമ്പര്‍ക്കം വഴി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഒറ്റദിവസം രോഗികളുടെ എണ്ണം ആയിരം കടക്കുന്നതും ആദ്യമാണ്. സമ്പര്‍ക്കത്തിലൂടെ 785പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 57പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.  87പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 109പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 272പേര്‍ രോഗമുക്തരായി. 8,818പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

തിരുവനന്തപുരം 226, കൊല്ലം 133, പത്തനംതിട്ട 49, ആലപ്പുഴ 120, കോട്ടയം 51, എറണാകുളം 93, തൃശൂര്‍ 56, ഇടുക്കി 43, പാലക്കാട് 34, മലപ്പുറം 61, കോഴിക്കോട് 25, വയനാട് 4, കണ്ണൂര്‍ 43, കാസര്‍കോട് 101 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 9, കൊല്ലം 13, പത്തനംതിട്ട 38, ആലപ്പുഴ 19, കോട്ടയം 12, എറണാകുളം 18, തൃശൂര്‍ 33, ഇടുക്കി 1, പാലക്കാട് 15, മലപ്പുറം 52, കോഴിക്കോട് 14, വയനാട് 4, കാസര്‍കോട് 43 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് 397 ഹോട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം