കേരളം

സ്വര്‍ണക്കടത്തുകേസില്‍ ഇടപെടില്ല ; മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സ്വര്‍ണക്കടത്തുകേസ് അന്വേഷണത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. കസ്റ്റംസും എന്‍ഐഎയും നടത്തുന്ന അന്വേഷണത്തില്‍ ഇടപെടുന്നില്ല. കേസ് എന്‍ഐഎ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് ആണ് അന്വേഷണം ആവശ്യപ്പെട്ട്‌ ഹര്‍ജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവരെ എതിര്‍ കക്ഷിയാക്കി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. 

സ്വര്‍ണക്കടത്ത് കേസില്‍ ഇപെടാന്‍ ഉദ്ദേശിക്കുന്നില്ല. കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്‍ഐഎ അന്വേഷിക്കുന്ന ഘട്ടത്തില്‍ കേസില്‍ ഇടപെടില്ല. 

സ്വർണക്കടത്തുകേസിൽ കേന്ദ്ര ഏജൻസികളുടെ സംയുക്ത അന്വേഷണം വേണമെന്ന ഹർജിയിലെ ആവശ്യവും കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രത്യേക അന്വേഷണം നിര്‍ദേശിക്കേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വിലയിരുത്തി. സ്പ്രിംക്ലര്‍ ഇടപാടും സ്വര്‍ണക്കടത്തും അന്വേഷണ വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍