കേരളം

കൊണ്ടോട്ടി എംഎല്‍എ കോവിഡ് നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം കോവിഡ് നിരീക്ഷണത്തില്‍. കൊണ്ടോട്ടി നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി എംഎല്‍എയ്ക്ക് സമ്പര്‍ക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇബ്രാഹിം ക്വാറന്റീനില്‍ പ്രവേശിച്ചത്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നിലമ്പൂർ താലൂക്ക് ആശുപത്രി ഡ്രൈവറുടെ കുടുംബത്തിലെ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. നിലമ്പൂരും, കൊണ്ടോട്ടിയും കണ്ടയിൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. കൊണ്ടോട്ടി നഗരസഭ മുഴുവൻ കണ്ടയിൻമെന്റ് സോൺ ആണ്.

നിലവിൽ മലപ്പുറം ജില്ലയിൽ ഒന്നോ രണ്ടോ മേഖലകളിൽ ക്ലസ്റ്റർ രൂപപ്പെടുന്ന അവസ്ഥയല്ല മറിച്ച് പലയിടത്തുമായി ആളുകൾക്ക് സമ്പർക്കത്തിലൂടെ ഉറവിടം അറിയാതെ രോഗം ബാധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത് ആശങ്കക്ക് ഇട നൽകുന്നതാണെന്ന് ആരോ​ഗ്യപ്രവർത്തകർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്