കേരളം

കൊല്ലത്ത് 106 പേര്‍ക്ക് കോവിഡ്; 94പേര്‍ക്കും സമ്പര്‍ക്കംവഴി; ആലപ്പുഴയില്‍ 82ല്‍ 43ഉം സമ്പര്‍ക്കം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 2 പേര്‍ക്കും സമ്പര്‍ക്കം മൂലം 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 9 കേസുകളുണ്ട്. കുലശേഖരപുരം സ്വദേശിനി മരണപ്പെട്ടത് കോവിഡ് രോഗം മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.  ജില്ലയില്‍ ഇന്ന് 31 പേര്‍ രോഗമുക്തി നേടി.

അതേസമയം, ആലപ്പുഴ ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 22 പേര്‍ വിദേശത്തുനിന്നും ഒന്‍പത് പേര്‍ മറ്റ് സംസ്ഥാനത്തുനിന്നും എത്തിയതാണ്. മൂന്നുപേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു