കേരളം

കോവിഡ് സ്ഥിരീകരിച്ച മോഷണക്കേസ് പ്രതി തടവുചാടി; രക്ഷപ്പെട്ടത് ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മെഡിക്കല്‍ കോളജിലെ പൊലീസ് ബന്തവസില്‍ നിന്ന് 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പ്രതി തടവുചാടി. ആറളം സ്വദേശിയാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ നിന്ന് തടവുചാടിയത്. മൊബൈല്‍ മോഷണക്കേസിലെ പ്രതിയാണ്. പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

മോഷണക്കേസില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആറളം പൊലീസ് സ്‌റ്റേഷനിലെ ഏഴ് പോലീസുകാരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഒരു മൊബൈല്‍ ഫോണ്‍ മോഷണം പോയ കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതിയെ 21നാണ് ജയിലില്‍നിന്ന് ആറളം പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. 

കഴിഞ്ഞദിവസം വെളിമാനത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തി. തുടര്‍ന്ന് താത്കാലിക കോവിഡ് ജയിലായി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പ്രതി നിരീക്ഷണത്തില്‍ കഴിയവേയാണ്, കോവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി സമ്പര്‍ക്കത്തിലുള്ള നാല് പൊലീസുകാരും സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന മൂന്ന് പൊലീസുകാരുമാണ് നിരീക്ഷണത്തില്‍ പോയത്.തുടര്‍ന്നാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. ഇവിടെ നിന്നാണ് തടവുചാടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്