കേരളം

ഡോക്ടറുടെ വിവാഹചടങ്ങിൽ പങ്കെടുത്ത 26 പേർക്ക് കോവിഡ് ; ചെക്യാട് സമൂഹവ്യാപന ഭീതിയിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോവിഡ് രോ​ഗവ്യാപനം ആശങ്കാജനകമായി മാറുന്നു. വടകരയ്ക്ക് അടുത്ത് ചെക്യാട് സമൂഹവ്യാപന ആശങ്ക നിലനിൽക്കുകയാണ്. ഇവിടെ കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങിൽ പങ്കെടുത്ത 26 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. 193 പേരുടെ ആന്റിജന്‍ ടെസ്റ്റാണ് കഴിഞ്ഞ ദിവസം ഇവിടെ നടത്തിയത്. 

രോ​ഗം സ്ഥിരീകരിച്ചവരിൽ 23 പേർ വിവാഹ ചടങ്ങിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നവരാണ്. വിവാഹ വീട്ടിലെ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സമൂഹവ്യാപനത്തിന്റെ വക്കില്‍ ചെക്യാട് എത്തിയെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 

വിവാഹ‌ത്തിന് ആശംസ അറിയിക്കാൻ കെ മുരളീധരൻ എംപി എത്തിയിരുന്നു. ഇദ്ദേഹത്തോട് കോവിഡ് ടെസ്റ്റ് നടത്താൻ ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ വിവാഹത്തിന് തലേദിവസമാണ് താൻ വിവാഹ വീട്ടിൽ പോയതെന്നും, വിവാഹ ചടങ്ങിനിടെയാണ് ഡോക്ടർക്ക് കോവിഡ് പിടിപെട്ടതെന്നാണ് വാർത്തകളെന്നും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. 

കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹസത്‌കാരത്തിലും, ചോറോട് ഗ്രാമപഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ നടത്തിയ   ജന്മദിനാഘോഷത്തിലും പങ്കെടുത്തവരും അടുത്തിടപഴകിയവരും ബന്ധപ്പെട്ട  മെഡിക്കല്‍ ഓഫീസറെ ഉടന്‍ വിവരമറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം.  സമ്പര്‍ക്ക രോഗവ്യാപനം ഒഴിവാക്കാന്‍ ഈ വ്യക്തികള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും നിര്‍ദ്ദേശിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്