കേരളം

സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും ഒരു കോടി രൂപയും പിടിച്ചെന്ന് എന്‍ഐഎ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരു കോടി രൂപയും  ഒരു കിലോ സ്വര്‍ണവും കണ്ടെടുത്തു. പണവും സ്വര്‍ണവും പിടിച്ചെടുത്തത് വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ്. 982 ഗ്രാം സ്വര്‍ണം എസ്ബിഐ ലോക്കറില്‍ നിന്നാണ് കണ്ടെടുത്തത്. കൂടാതെ 64 ല്ക്ഷം രൂപയും ഇതേ ലോക്കറില്‍ നിന്ന് കണ്ടെടുത്തു. 

എന്‍ഐഎ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ പണവും സ്വര്‍ണവും വിവാഹത്തിന് ഷെയ്ക്ക് സമ്മാനിച്ചതെന്നാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ പറയുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സ്വപ്‌നയുടേയും സന്ദീപിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ വെച്ചാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരുടേയും റിമാന്‍ഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടി. 

ചോദ്യം ചെയ്യാന്‍ ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കസ്റ്റംസിനുണ്ട്. എന്നാല്‍ നിലവില്‍ കസ്റ്റഡിയില്‍ കിട്ടണമെന്ന അപേക്ഷ തിങ്കളാഴ്ച മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ.

അഭിഭാഷകന്‍ മുഖേനെ സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കും. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും ഈ കേസിന് തീവ്രവാദ സ്വഭാവമില്ലെന്നുമുള്ള വാദമാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ ജാമ്യഹര്‍ജിയില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍