കേരളം

ആലപ്പുഴയില്‍ 102പേര്‍ക്ക് കോവിഡ്; 47പേര്‍ക്കും സമ്പര്‍ക്കംവഴി; കൊല്ലത്ത് ഡോക്ടര്‍ ഉള്‍പ്പെടെ 80പേര്‍ക്ക് രോഗം

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ/കൊല്ലം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആലപ്പുഴ ജില്ലയില്‍ ഇന്ന് 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 32 പേര്‍ വിദേശത്ത് നിന്നും 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ ഇന്ന് 80 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു വിദേശത്ത് നിന്നും വന്ന 12 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 3 പേര്‍ക്കും സമ്പര്‍ക്കം മൂലം 63 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍, കൊല്ലം സ്വദേശിയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്‌സിങ് അസിസ്റ്റന്റ് എന്നിവര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 50 പേര്‍ രോഗമുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്