കേരളം

കാൻസർ രോ​ഗിക്ക് ചികിത്സാ സഹായം; സ്വന്തം അക്കൗണ്ട് നമ്പർ നൽകി പണം തട്ടി; തൃശൂരിൽ ഒരാൾ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: രക്താർബുദ രോഗിയായ യുവാവിന്റെ ചികിത്സയ്ക്കെന്ന വ്യാജേന സാമൂഹിക മാധ്യമം വഴി പ്രചാരണം നടത്തി പണം തട്ടിയയാൾ അറസ്റ്റിൽ. കാട്ടൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. പെരിഞ്ഞനം സ്വദേശി ചേന്നമംഗലത്ത് റഫീഖി (40)നെയാണ് കയ്പമംഗലത്തു നിന്ന് അറസ്റ്റ് ചെയ്തത്. 

മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സാമൂഹിക മാധ്യമം വഴി ധന സഹായം ആവശ്യപ്പെടുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരടക്കം നിരവധി പേർ ഇയാളുടെ ചതിയിൽപ്പെട്ട് പണം അയച്ചു കൊടുത്തിട്ടുണ്ട്.

മൂന്നുപീടിക സൗത്ത് ഇന്ത്യൻ ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്കാണ് പണം ആവശ്യപ്പെട്ടിരുന്നത്. രോഗിയായ യുവാവിന്റെ അച്ഛന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി