കേരളം

കെഎസ്ഇബിയിലും വിർച്വൽ ക്യൂ, സന്ദര്‍ശനത്തിന് പ്രത്യേക സമയക്രമം; പേര് നിർദ്ദേശിക്കാൻ നിങ്ങൾക്കും അവസരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ക്യൂ സംവിധാനം ഏർപെടുത്താനൊരുങ്ങി കെഎസ്ഇബി. ഓഫീസുകളിലെ സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വിർച്വൽ ക്യൂ സംവിധാനം ആവിഷ്ക്കരിക്കുന്നത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ടോക്കൺ നൽകുന്ന തരത്തിലായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുക. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് സെക്ഷൻ ഓഫീസ് സന്ദർശിക്കാൻ പ്രത്യേക സമയക്രമം അനുവദിക്കും.

വിർച്വൽ ക്യൂ സംവിധാനത്തിന് ഉചിതമായ പേര് നിർദ്ദേശിക്കാൻ ഉപഭോക്താക്കൾക്കും അവസരമുണ്ട്. kseb.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് പേരുകൾ അയയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്ഇബി ജീവനക്കാർക്കും പേരുകൾ നിർദ്ദേശിക്കാം.

ബെവ് ക്യൂ മാതൃകയിലുള്ള പേരുകളാണ് ഇതിനോടകം കൂടുതല്‍ പേരും നിര്‍ദേശിക്കുന്നത്. പവര്‍ ക്യൂ, കറണ്ട് ക്യൂ, ഇലക്ട്രിക് എന്നിങ്ങനെ നീളുകയാണ് ലിസ്റ്റ്. ഷോക്ക് ക്യൂ തുടങ്ങിയ പേരുകളിലൂടെ ചിലര്‍ കെഎസ്ഇബിയെ ട്രോളുന്നുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി