കേരളം

ക്വാറന്‍റീൻ ലം​ഘിച്ച് കറക്കം : ചോദ്യം ചെയ്ത ദ്രുതകര്‍മ്മസേന പ്രവര്‍ത്തകരെ മർദ്ദിച്ചു ; സിപിഎം നേതാവിനെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ക്വാറന്‍റീൻ ലം​ഘിച്ച് കറങ്ങിനടന്ന സിപിഎം നേതാവിനെതിരെ കേസെടുത്തു. സിപിഎം ഏരിയാ കമ്മിറ്റി അം​ഗം തോട്ടുമുക്കം സ്വദേശി ജോണി ഇടശേരിക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തത്. ക്വാറന്റീനിൽ കഴിയുന്നതിനിടെ നിയന്ത്രണം ലംഘിച്ച് കണ്ടെന്‍മെന്‍റ് സോണിൽ ഇറങ്ങി നടക്കുകയായിരുന്നു ഇയാൾ. 

ക്വാറന്‍റീന്‍ ലംഘനം ചോദ്യം ചെയ്തപ്പോള്‍ ജോണി ഇടശേരി മര്‍ദ്ദിച്ചുവെന്ന് ദ്രുതകര്‍മ്മസേന പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് നിരീക്ഷണത്തില്‍ കഴിയുന്ന ജോണി ഇടശേരി തോട്ടുമുക്കത്തിറങ്ങിയത്. 

ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചുവെന്നാണ് ദ്രുതകര്‍മ്മസേന പ്രവര്‍ത്തകരുടെ പരാതി. കൊവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ജോണി ഇടശ്ശേരിയോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം