കേരളം

റുഖിയയുടെ കുടുംബത്തിൽ മൂന്നാമത്തെ മരണം; മരുമകൻ മുഹമ്മദലിയും മരിച്ചു, കോവിഡ് പരിശോധന

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് കോവിഡ് രോഗം ബാധിച്ച് രണ്ടുപേര്‍ മരിച്ച കുടുംബത്തില്‍ ഒരാള്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശിനി കൊളക്കാട്ടു താഴംവയൽ വീട് റുഖിയാബിയുടെ മരുമകന്‍ മുഹമ്മദലിയാണ് മരിച്ചത്. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മുഹമ്മദലി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മുഹമ്മദലിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

റുഖിയാബിയുടെ മകള്‍ ഷാഹിദ കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് കാരപ്പറമ്പില്‍ താമസിക്കുന്ന ഷാഹിദ അര്‍ബുദ രോഗിയായിരുന്നു. ഇന്നലെ രാവിലെയാണ് ഷാഹിദ മരിച്ചത്. തുടര്‍ന്ന് സ്രവം പരിശോധനക്ക് അയക്കുകയായിരുന്നു. 

ബന്ധത്തില്‍പ്പെട്ട 14 വയസ്സുകാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് റുഖിയയുടെ സാമ്പിള്‍ പരിശോധിക്കാൻ ശേഖരിച്ചത്. റുഖിയയുടെ വീട്ടില്‍ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ