കേരളം

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു;  മലപ്പുറം സ്വദേശിയായ 55കാരന്‍; ഇന്ന് മരണം നാലായി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചെട്ടിപ്പടി സ്വദേശി കോയ മോനാണ് മരിച്ചത്. 55 വയസായിരുന്നു. ഇതോടെ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. 

സംസ്ഥാനത്ത് ജൂലൈ 26 വരെയുള്ള കണക്കു പ്രകാരം കോവിഡ് 19 ബാധിച്ച് ഇതുവരെ മരണമടഞ്ഞത് 61പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 21 സ്ത്രീകളും. 40 പുരുഷന്മാരുമാണ് മരിച്ചത്.

ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത് തിരുവനന്തപുരം ജില്ലയിലാണ് 11. കൊല്ലത്ത് 4, പത്തനംതിട്ടയില്‍ 1, ആലപ്പുഴയില്‍ 4, ഇടുക്കിയില്‍ 2, എറണാകുളത്ത് 7, തൃശൂര്‍ 7, പാലക്കാട് 1, മലപ്പുറം 6, കോഴിക്കോട് 6, വയനാട് 1, കണ്ണൂര്‍ 7, കാസര്‍കോട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള മരണപ്പെട്ടവരുടെ കണക്ക്.

മരിച്ചവരില്‍ 20 പേര്‍ 60നും 70നും ഇടയില്‍ പ്രായമുള്ളവര്‍. 18 പേര്‍ 70നും 80നും ഇടയില്‍ പ്രായമുള്ളവരും. 80 വയസ്സിനു മുകളില്‍ ഉണ്ടായിരുന്നവര്‍ 3 പേരാണ്. 9 പേര്‍ 50നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. പത്തു വയസ്സിനു താഴെ പ്രായമുള്ളവരില്‍ 1 മരണം. മരണമടഞ്ഞ 39 പേര്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരാണ്. 22 പേര്‍ പുറമേനിന്നു വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ