കേരളം

തിരുവനന്തപുരത്ത് 18 പേരില്‍ ഒരാള്‍ക്ക് കോവിഡ്; തലസ്ഥാനത്ത് വലിയ രീതിയില്‍ പടര്‍ന്നതായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് 19 വലിയ രീതിയില്‍ തന്നെ തലസ്ഥാനത്ത് പടര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇന്ന് മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തി. 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പൊതുസ്ഥിതി എടുത്താല്‍ 12 പേരില്‍ ഒരാള്‍ പോസറ്റീവായി മാറുന്നു. കേരളത്തില്‍ ഇത് 36ല്‍ ഒന്ന് നിലയിലാണ്. തിരുവനന്തപുരം ജില്ലയില്‍ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി ക്ലസ്റ്റര്‍ രൂപപ്പെട്ടത് പൂന്തുറ മേഖലയിലാണ്. ബീമാപ്പള്ളി, പുല്ലുവിള മേഖലകളില്‍ പിന്നാലെ ക്ലസ്റ്റര്‍ രൂപപ്പെട്ടു. ലോകാരോഗ്യസംഘടനകള്‍ വിവക്ഷിച്ചരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ്  രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. 

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 679 പേര്‍ക്ക് രോഗമുക്തി നേടി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്ത കേസുകള്‍ 55 ആണ്. 122 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേര്‍. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 4 മരണവും റിപ്പോര്‍ട്ട് ചെയ്തു. 

എറണാകുളം സ്വദേശി അബൂബക്കര്‍(72) , കാസര്‍കോട് സ്വദേശി അബ്ദു റഹ്മാന്‍(70), ആലപ്പുഴയിലെ സൈന്നുദ്ധീന്‍(67), തിരുവനന്തപുരത്ത് സെല്‍വമണി(65) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം, കോട്ടയം മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100ന് മുകളിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്