കേരളം

പ്ലസ് വണ്‍ പ്രവേശനം : അപേക്ഷ നാളെ മുതല്‍, നടപടിക്രമങ്ങള്‍ ഇങ്ങനെ...

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാം. അഡ്മിഷനുള്ള പ്രോസ്‌പെക്ടസ് സര്‍ക്കാര്‍ പുറത്തിറക്കി. നാളെ വൈകീട്ട് അഞ്ചു മുതല്‍ അപേക്ഷകള്‍ https://www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. 

അപേക്ഷയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതി. 

പ്രവേശനത്തിന് സഹായിക്കാന്‍  എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അഡ്മിഷന്‍ കമ്മിറ്റിയും ഉണ്ടായിരിക്കും. 

അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്നത് ജൂലൈ 29 നും അവസാന തീയതി ഓഗസ്റ്റ് 14 മാണ്. ട്രയല്‍ അലോട്ട്‌മെന്റ് ഓഗസ്റ്റ് 18 ന്. ആദ്യ അലോട്ട് മെന്റ് ഓഗസ്റ്റ് 24നും മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്നത് സെപ്റ്റംബര്‍ 15 നുമാണ്. 

സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ സെപ്റ്റംബര്‍ 22 മുതല്‍ നല്‍കാം. ഒക്ടോബര്‍ ഒമ്പതിന് പ്ലസ് വണ്‍ പ്രവേശനം അവസാനിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു