കേരളം

കൊച്ചിയില്‍ റോഡ് തകര്‍ന്നു, പാര്‍ക് ചെയ്തിരുന്ന കാറുകള്‍ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ കനത്തമഴയില്‍ കൊച്ചിയില്‍ റോഡ് തകര്‍ന്നു. കനത്തമഴയില്‍ ഇടപ്പളളി വട്ടേക്കുന്നത്തെ റോഡാണ് തകര്‍ന്നത്. ഇവിടെ പാര്‍ക് ചെയ്തിരുന്ന കാറുകള്‍ പത്തടി താഴ്ചയിലേക്ക് വീണു.

ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ ഇന്ന് ഉച്ചയായിട്ടും തുടരുകയാണ്. നഗരത്തിലെ പ്രധാന റോഡുകള്‍ വെളളക്കെട്ടായി. ഇതോടെ ഗതാഗതകുരുക്ക് നഗരത്തില്‍ രൂക്ഷമായിരിക്കുകയാണ്. ഇടപ്പളളി, പാലാരിവട്ടം, പനമ്പിളളി നഗര്‍ എന്നിവിടങ്ങളില്‍ പുഴയ്ക്ക് സമാനമായാണ് വെളളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. 

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും വെളളക്കെട്ട് രൂക്ഷമാണ്. പുഴയ്ക്ക് സമാനമായി വെളളം ഒഴുകുന്ന ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്