കേരളം

പ്ലസ് വണ്‍ പ്രവേശനം : അപേക്ഷ ഇന്നുമുതല്‍ ; സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്  ചെയ്യേണ്ട ; നടപടിക്രമങ്ങള്‍ ഇങ്ങനെ...

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം.ഇന്നു വൈകീട്ട് അഞ്ചു മുതല്‍ അപേക്ഷകള്‍ https://www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം.  അഡ്മിഷനുള്ള പ്രോസ്‌പെക്ടസ് സര്‍ക്കാര്‍ പുറത്തിറക്കി.

അപേക്ഷയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതി. 

പ്രവേശനത്തിന് സഹായിക്കാന്‍  എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അഡ്മിഷന്‍ കമ്മിറ്റിയും ഉണ്ടായിരിക്കും. 

അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്നത് ജൂലൈ 29 നും അവസാന തീയതി ഓഗസ്റ്റ് 14 മാണ്. ട്രയല്‍ അലോട്ട്‌മെന്റ് ഓഗസ്റ്റ് 18 ന്. ആദ്യ അലോട്ട് മെന്റ് ഓഗസ്റ്റ് 24നും മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്നത് സെപ്റ്റംബര്‍ 15 നുമാണ്. 

സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ സെപ്റ്റംബര്‍ 22 മുതല്‍ നല്‍കാം. ഒക്ടോബര്‍ ഒമ്പതിന് പ്ലസ് വണ്‍ പ്രവേശനം അവസാനിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു