കേരളം

കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് അടുത്തമാസം നടക്കും. ഓഗസ്റ്റ് 24 ന് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഫലപ്രഖ്യാപനം അന്ന് വൈകീട്ട് നടക്കും. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് കേരളത്തില്‍ രാജ്യസഭാ സീറ്റില്‍ ഒഴിവു വന്നത്. 

നിലവില്‍ എല്‍ഡിഎഫിന്റെ സീറ്റാണിത്. ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല. സീറ്റ് വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളിന് തന്നെ നല്‍കണമോ എന്ന കാര്യത്തിലും മുന്നണി തീരുമാനം എടുക്കും. 

2016ലാണ് യുഡിഎഫ് ടിക്കറ്റിൽ എം പി വീരേന്ദ്രകുമാർ രാജ്യസഭാംഗമായത്. യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേരുന്നതിനു മുന്നോടിയായി അദ്ദേഹം  2017 ഡിസംബർ 20 ന് രാജ്യസഭാംഗത്വം രാജിവച്ചു. ഇതേ സീറ്റിൽ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് 2018 മാർച്ചിൽ വീണ്ടും രാജ്യസഭയിലെത്തുകയായിരുന്നു. 

വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവു വന്ന രാജ്യസഭാ സീറ്റിന് 2022 ഏപ്രിൽ വരെ കാലാവധിയുണ്ട്. ഈ സീറ്റിൽ, മകനും എൽജെഡി സംസ്ഥാന പ്രസിഡന്റുമായ എം വി ശ്രേയാംസ് കുമാറിനെ മത്സരിപ്പിക്കാനാണ് പാർട്ടിയിലെ ധാരണ. രാജ്യസഭാ സീറ്റ് എൽജെഡിക്കു തന്നെ നൽകണമെന്നാവശ്യപ്പെട്ട് എൽജെഡി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍