കേരളം

ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാള്‍ ;  നമസ്കാരം പള്ളികളില്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓര്‍മ പുതുക്കി ഇസ്ലാം മതവിശ്വാസികൾ  ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്കാരം ഉണ്ടാകുക. 

പ്രവാചകനായ ഇബ്രാഹിം മകന്‍ ഇസ്മയിലിനെ ദൈവ കല്‍പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍പുതുക്കലാണ് വിശ്വാസികള്‍ക്ക് ഈ ദിനം. സഹനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകം കൂടിയാണ് ബലിപെരുന്നാള്‍. 

സംസ്ഥാനത്ത് തീവ്രനിയന്ത്രിത മേഖലകളില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം പാടില്ലെന്നാണ് നിര്‍ദേശം. ഈദ്ഗാഹുകള്‍ ഉണ്ടാകില്ല. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ ആറടി അകലം പാലിക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്കും പത്ത് വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനമില്ല. പള്ളില്‍ തെര്‍മല്‍‍ സ്ക്രീനിംഗ്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

പള്ളികളിലെ  നമസ്‌കാരങ്ങളിൽ 14 ദിവസത്തിനിടയിൽ പനി, ചുമ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ തുടങ്ങിയവ അനുഭവപ്പെട്ടവരും മറ്റ് സ്ഥലങ്ങളിൽനിന്ന് യാത്ര ചെയ്ത് വന്നവരും മറ്റ് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവരും പങ്കെടുക്കരുത്‌.  നിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മത പുരോഹിതരും വാർഡ് ആർആർടിയും പൊലീസും ഉറപ്പുവരുത്തണം.

പെരുന്നാൾ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. കണ്ടെയിൻമെന്റ് സേണുകളിലെ പള്ളികളിൽ പെരുന്നാൾ നമസ്‌കാരങ്ങളോ മൃഗബലിയോ അനുവദിക്കില്ല. കണ്ടെയിൻമെന്റ് സോണുകളിലും കണ്ടെയിൻമെന്റ് സോണുകളല്ലാത്ത സ്ഥലങ്ങളിലും വീടുകളിൽ മാനദണ്ഡങ്ങൾ പാലിച്ച്‌  ബലികർമം നടത്താം. അഞ്ചുപേരിൽ കൂടരുത്‌. ക്വാറന്റൈനിൽ കഴിയുന്നവർ ഒരു കാരണവശാലും നമസ്‌കാരങ്ങളിലോ മൃഗബലിയിലോ പങ്കെടുക്കരുത‌് എന്നും അധികൃതർ നിർദേശിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി