കേരളം

നികുതി അടയ്ക്കാന്‍ സാവകാശം നല്‍കും, സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തരുതെന്ന് ഗതാഗത മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍വീസ് നിര്‍ത്താനുള്ള തീരുമാനം സ്വകാര്യ ബസുടമകള്‍ പുനപരിശോധിക്കുമെന്ന് കരുതുന്നതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. നികുതി അടയ്ക്കാന്‍ സാവകാശം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. ഓട്ടം നിര്‍ത്തിയാല്‍ ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ നിന്ന് അകലുമെന്നും മന്ത്രി പറഞ്ഞു. 

സ്വകാര്യ ബസുടമകള്‍ ബസ് നിര്‍ത്തിയിടുന്നതിന് ഇതുവരെ ആര്‍.ടി.ഒ മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. നികുതിയടയ്ക്കാനുള്ള സാവകാശം അനുവദിച്ചതിനാല്‍ ബസ്തീ ഉടമകള്‍ തീരുമാനം പിന്‍വലിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ കൂടുതല്‍ സഹായിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും മന്ത്രി പറഞ്ഞു.  ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തുമെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചതിനാല്‍ കെ.എസ്,.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകളുള്‍പ്പെടെ പുനരാരംഭിക്കാന്‍ തടസമില്ല. സംസ്ഥാന ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരമായിരിക്കും സര്‍വീസ് നടപ്പാക്കുക എന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്