കേരളം

കോവിഡ് കാലത്തെ  ഭാഗ്യശാലിയെ നാളെയറിയാം; നറുക്കെടുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച  ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 22ന് നിര്‍ത്തിവച്ച ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ പുനഃരാരംഭിക്കും. മാര്‍ച്ച് 22ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന പൗര്‍ണമി ആര്‍എന്‍ 435 ഭാഗ്യക്കുറിയാണ് നാളെ ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുക്കുന്നത്.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഈ ഭാഗ്യക്കുറിയുടെ അറുപത്തിയാറ് ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ടെന്ന് ലോട്ടറിവകുപ്പ് അറിയിച്ചു. ആകെ 96 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.

നറുക്കെടുപ്പ് മാറ്റിവച്ച 8 ഭാഗ്യക്കുറികളില്‍ ഇനിയുള്ള വിന്‍വിന്‍ W557, സ്ത്രീശക്തി SS 202, അക്ഷയ AK 438, കാരുണ്യപ്ലസ് KN 309, നിര്‍മല്‍ NR 166, പൗര്‍ണിമി RN 436, സമ്മര്‍ ബമ്പര്‍ BR 72 എന്നിവ യഥാക്രമം 5,9,12,16,19,23,26 തീയതികളില്‍ നറുക്കെടുക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെപ്പ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഭാഗ്യക്കുറി വില്പന ഇളവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് മെയ് 21ന് പുനഃരാരംഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്