കേരളം

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്


ദുബായ് : ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ ഡൊിമനിക് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. സൗദിയിലെ ദവാദ്മിയില്‍ വെച്ചായിരുന്നു അന്ത്യം.

ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 160 ആയി. ഗള്‍ഫില്‍ ഇന്നലെ മാത്രം 10 മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്.

മലപ്പുറം കോഡൂര്‍ സ്വദേശി ശംസീര്‍ പൂവാടന്‍(30) ദമാം അല്‍ ഹസയില്‍ മരിച്ചു. ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ (52)  സൗദി ജിസാനില്‍  മരിച്ചു. തിരൂര്‍ മൂര്‍ക്കാട്ടില്‍ സ്വദേശി സുന്ദരം (63 ) കുവൈത്തില്‍ മരിച്ചു.

കണ്ണൂര്‍ സ്വദേശി മൂപ്പന്‍ മമ്മൂട്ടി (69), തൃശൂര്‍ സ്വദേശി മോഹനന്‍(58), അഞ്ചല്‍ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍ (52), മൊയ്തീന്‍കുട്ടി (52), പെരിന്തല്‍മണ്ണ സ്വദേശി പി.ടി.എസ്.അഷ്‌റഫ്, പത്തനംതിട്ട സ്വദേശി പവിത്രന്‍ ദാമോദരന്‍ (52) എന്നിവരും ഇന്നലെ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്