കേരളം

ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ഇന്ന് ചുമതലയേല്‍ക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ഇന്ന് ചുമതലയേല്‍ക്കും. ടോംജോസ് വിരമിച്ച ഒഴിവിലാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയാകുന്നത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്തയെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.

കേരളത്തിന്റെ 46-മത് ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. 1986 ബാച്ച് ഐഎഎസ് കാരനാണ്. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ്. അദ്ദേഹത്തിന് അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്‍വീസുണ്ട്.

ചീഫ് സെക്രട്ടറിയായി 23 മാസത്തെ സേവനത്തിന് ശേഷം ഇന്നലെയാണ് ടോം ജോസ് വിരമിച്ചത്. ഡോ. വിശ്വാസ മേത്ത ചീഫ് സെക്രട്ടറിയാകുന്നതോടെ, അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറിയായി  ടി കെ ജോസിനെ സര്‍ക്കാര്‍ നിയമിച്ചു. റവന്യൂ വകുപ്പ് സെക്രട്ടറിയായി ഡോ. എ ജയതിലകിനെയും നിയമിച്ചു. ഡോ. വി വേണുവിനെ ആസൂത്രണ വകുപ്പ് സെക്രട്ടറിയായിട്ടാണ് മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല