കേരളം

പ്രവാസി കോവിഡ് ധനസാഹായ വിതരണം 15 മുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ് പോര്‍ട്ട് എന്നിവയുമായി നാട്ടില്‍ വരുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്തതുമായ പ്രവാസി മലയാളികള്‍ക്ക്  സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം ഈ മാസം 15ന് ആരംഭിക്കും.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ക്ക് എന്‍.ആര്‍.ഒ/ സ്വദേശത്തുള്ള  ജോയിന്റ് ബാങ്ക് അക്കൗണ്ട് , ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകള്‍ സമര്‍പ്പിച്ച ഭാര്യ/ ഭര്‍ത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുക. എന്‍.ആര്‍.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചവര്‍ക്കായിരിക്കും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു