കേരളം

അധ്യാപികമാര്‍ക്കെതിരായ പരാമര്‍ശം; പൊലീസ് കേസെടുത്തു, ഫോര്‍വേഡ് ചെയ്തവരും കുടുങ്ങും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിലെ അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതില്‍ പൊലീസ് കേസെടുത്തു. കൈഫ്റ്റ് സിഇഒ അന്‍വര്‍ സാദത്ത്  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിഇഒ എഡിജിപി മനോജ് എബ്രഹാമിന് പരാതി നല്‍കിയത്. സൈബര്‍ പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കും. പരാമര്‍ശം നടത്തിയവരും ഇതു പ്രചരിപ്പിച്ചവരും സൈബര്‍ നിയമപ്രകാരം കുറ്റവാളികളാണെന്ന് പൊലീസ് പറഞ്ഞു.
 
അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ യുവജനകമ്മിഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്