കേരളം

അന്തര്‍ ജില്ലാ സര്‍വീസുകള്‍ നാളെ മുതല്‍ ; 1037 കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഓടും ; അധിക നിരക്ക് ഒഴിവാക്കിയെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അന്തര്‍ ജില്ലാ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയുടെ 1037 ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ് ജില്ലയ്ക്ക് പുറത്തേക്ക് സര്‍വീസ് നടത്തുക. സ്വകാര്യ ബസ്സുകളും നാളെ മുതല്‍ സര്‍വീസ് നടത്തും. രാവിലെ അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയാകും സര്‍വീസ് എന്നും മന്ത്രി അറിയിച്ചു.

ബസ്സില്‍ സൈനിറ്റൈസര്‍ അടക്കം നിര്‍ബന്ധമാണ്. ഇതടക്കം സജ്ജീകരിക്കാനുള്ള കാലതാമസം കൊണ്ടാണ് ഇന്ന് സര്‍വീസ് ആരംഭിക്കാന്‍ കഴിയാതിരുന്നത്. യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് ഉള്ളിലൂടെ ബസ് ഓടും. എന്നാല്‍ അവിടെ ബസ് നിര്‍ത്തുകയോ, യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്തെ പ്രത്യേക ചാര്‍ജ് വര്‍ധന റദ്ദാക്കിയതായും മന്ത്രി അറിയിച്ചു. മുന്‍ നിരക്ക് മാത്രമേ ഇനി മുതല്‍ ഈടാക്കൂ. മുന്‍നിരക്കില്‍ സര്‍വീസ് നടത്തുക ബുദ്ധിമുട്ടാണെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുടമകളും അറിയിച്ചിട്ടുണ്ട്.  അവരുടെ ബുദ്ധിമുട്ടുകളും അതൃപ്തിയും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ബസ് ചാര്‍ജ് വര്‍ധന ഇപ്പോള്‍ നടപ്പാക്കാനാവില്ല. ഇക്കാര്യത്തില്‍ ചാര്‍ജ് വര്‍ധന പരിഗണിക്കുന്ന കമ്മീഷന്‍ നടപടികള്‍ ത്വരിതപ്പെടുത്താമെന്ന് ഇവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം അധിക നിരക്ക് പിന്‍വലിച്ചതില്‍ സ്വകാര്യ ബസ്സുടമകള്‍ കടുത്ത അതൃപ്തിയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്