കേരളം

ക്ലബ്ബുകള്‍, മിലിട്ടറി ക്യാന്റീനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഇനി മദ്യം ലഭിക്കും ; സമയം വൈകീട്ട് അഞ്ചുവരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ലബ്ബുകളില്‍ നിന്നും മിലിട്ടറി ക്യാന്റീനുകളില്‍ നിന്നും ഇന്നുമുതല്‍ മദ്യം ലഭിക്കും. ക്ലബ്ബുകള്‍ വഴി മദ്യം പാര്‍സലായി വിതരണം ചെയ്യാനാണ് അനുമതി. ഇതിനായി വിദേശമദ്യ ചട്ടത്തിലെ 134 (എ)യില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് മദ്യം ലഭിക്കുക. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന അംഗങ്ങള്‍ക്ക് മാത്രമേ മദ്യം ലഭിക്കൂ. ക്ലബ്ബിലിരുന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് മദ്യം ലഭിക്കില്ല.

സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് ഉള്ളത്. മിലിട്ടറി ക്യാന്റീനുകള്‍ വഴിയുള്ള മദ്യവിതരണത്തിനും സര്‍ക്കാര്‍ കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. മദ്യവിതരണത്തിനുള്ള ഓണ്‍ലൈന്‍ ആപ്പ് ബെവ്ക്യൂവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ