കേരളം

‍ഡിവൈഎഫ്ഐയുടെ ചലഞ്ച് ഏറ്റെടുത്ത് മഞ്ജു വാര്യർ; അഞ്ച് ‌ടിവികൾ നൽകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജുവാര്യർ രംഗത്ത്. അഞ്ച് ടിവികൾ സംഭാവന നൽകാൻ മഞ്ജു സന്നദ്ധത അറിയിച്ചു. ഡിവൈഎഫ്‌ഐ സ്റ്റേറ്റ് കാൾ സെന്ററിലേക്ക് നേരിട്ട് വിളിച്ചാണ് മഞ്ജു സഹായ വാഗ്ദാനം നൽകയത്. മഞ്ജുവിന് ഡിവൈഎഫ്‌ഐ നന്ദി അറിയിച്ചു.

മഞ്ജു വാര്യർക്ക് പിന്നാലെ സംവിധായകൻ ബി ഉണ്ണികൃഷ്ണനും ചലഞ്ച് ഏറ്റെടുത്ത് രം​ഗത്തെത്തി. ബി ഉണ്ണികൃഷ്ണൻ മൂന്ന് ടിവികൾ സംഭവാന ചെയ്യും.

ലോക്ക്ഡൗണിനെ തുടർന്ന് വിദ്യാർത്ഥികൾക്കായി സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്ത കുട്ടികളെ സഹായിക്കാനാണ് ഇടതുപക്ഷ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ ടിവി ചലഞ്ചിന് തുടക്കമിട്ടത്. ഒന്നിലധികം ടിവി സ്വന്തമായുള്ളവരും വാങ്ങി നൽകാൻ തയ്യാറുള്ളവരും ചലഞ്ച് ഏറ്റെടുക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു.

ടിവി ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ ഭാരവാഹികൾ അറിയിച്ചു. സമൂഹത്തിന്റെ നാനാവിഭാഗങ്ങളിൽ നിന്നുള്ളവർ സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് സംഘടന അറിയിച്ചു. ഹൈബി ഈഡൻ എംപിയും ടാബ്‌ലറ്റ്‌ വിതരണം നടത്തിയിരുന്നു.

സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസം അപ്രാപ്യമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമല്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതോടെ സംഭവം ചർച്ചയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ