കേരളം

അന്തര്‍ ജില്ലാ ബോട്ട് സര്‍വീസുകള്‍ നാളെ മുതല്‍ ; മുഴുവന്‍ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അന്തര്‍ ജില്ലാ ബോട്ട് സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ കീഴിലുള്ള യാത്രാ ബോട്ടുകള്‍ നാളെ അന്തര്‍ ജില്ലാ സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

ബോട്ടിലെ മുഴുവന്‍ സീറ്റിലും യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. ടിക്കറ്റ് നിരക്ക് പഴയ പ്രകാരം തന്നെയായിരിക്കും.  രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചുവരെയാകും സര്‍വീസ്.

എല്ലാ ബോട്ടുജെട്ടികളിലും കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു. ലോക്ക്ഡൗണിനെത്തുടര്‍ന്നാണ് ബോട്ട്‌സര്‍വീസുകള്‍ അടക്കം നിര്‍ത്തിവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്