കേരളം

പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നടന്‍ പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനില്‍ നിന്ന് സിനിമാ സംഘത്തോടൊപ്പം എത്തിയ ആള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറം സ്വദേശിയാണ്.

ആട് ജീവിതം സിനിമാസംഘത്തോടൊപ്പം ഭാഷാ സഹായിയാണ് ഇയാള്‍ ജോര്‍ദാനിലേക്ക് പോയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ക്വാറന്റീനില്‍ കഴിയുന്ന നടന്‍ പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം കഴിഞ്ഞ ദിവസം വന്നിരുന്നു. നെഗറ്റീവായിരുന്നു ഫലം.'ആടുജീവിത'ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ നടന്‍ 12 ദിവസത്തോളമായി ക്വാറന്റീനിലാണ്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് നടന്‍ അറിയിച്ചിരിക്കുന്നത്. തന്റെ കോവിഡ് പരിശോധനാ ഫലവും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു

ജോര്‍ദാനില്‍ നിന്ന് മടങ്ങിയെത്തിയ നടന്‍ പെയിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്ന താമസിച്ചിരുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ ആഴ്ചയിലെ ക്വാറന്റീന്‍ ദിനങ്ങള്‍. ഏകദേശം മൂന്ന് മാസം ജോര്‍ദാനില്‍ ചിലവഴിച്ച ശേഷമാണ് നടനും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരും അടങ്ങുന്ന സംഘം തിരിച്ചെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല