കേരളം

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂലായ് ആദ്യം, ഹയര്‍സെക്കന്‍ഡറി തൊട്ടുപിന്നാലെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടു ഘട്ടങ്ങളിലായി നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലായ് ആദ്യം. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറി ഫലവും വരും.

എസ്എസ്എല്‍സി രണ്ടാം ഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. എന്നാല്‍ പല ക്യാമ്പുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം. ഈ മാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണം. അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കരുതുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ നടന്നുവന്ന എസ്എസ്എല്‍സി പരീക്ഷ ഇടയ്ക്ക് വച്ച് നിര്‍ത്തിവെച്ചു. തുടര്‍ന്ന് മെയ് അവസാനമാണ് അവശേഷിക്കുന്ന പരീക്ഷകള്‍ നടത്തിയത്. അല്ലാത്തപക്ഷം ഏപ്രില്‍, മെയ് മാസങ്ങളിലായി എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തുവരേണ്ടതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ