കേരളം

കാഷ് ഡിപ്പോസിറ്റ് മെഷീനിലിട്ട പണം അതുപോലെ തിരികെവന്നു; പിന്നാലെ വന്നയാൾ അരലക്ഷം രൂപയുമായി കടന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; കാഷ് ഡിപ്പോസിറ്റ് മെഷീനിലൂടെ പണം സുഹൃത്തിന് പണം അയക്കാൻ ശ്രമിച്ച ആൾക്ക് നഷ്ടമാത് അരലക്ഷം രൂപ. പൊന്നാനി സ്വദേശി മുഹമ്മദ് ഷാഫിക്കാണ് അബദ്ധം സംഭവിച്ചത്. മാറഞ്ചേരിയിലേക്കുള്ള സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് സിഡിഎം വഴി പണം അയക്കാനാണ് ഷാഫി എത്തിയത്. മെഷീനിലേക്ക് പണം ഇട്ടെങ്കിലും ഇത് സ്വീകരിക്കാതെ ഒഴിവാക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഷാഫി പുറത്തിറങ്ങി. 

തൊട്ടുപിന്നാലെ വന്നയാളാണ് മെഷീനിൽ പണം ഇരിക്കുന്നത് കണ്ടത്. ഇയാൾ ഉടനെ പണമെടുത്ത് കടന്നു കളയുകയായിരുന്നു. ഇതിന്റെ സിസിടിവി ദ‌ൃശ്യങ്ങൾ പൊലീസിന് കിട്ടി. കഴിഞ്ഞ 21ന് ചമ്രവട്ടം ജംക്‌ഷനിലെ ഫെഡറൽ ബാങ്ക് സിഡിഎം കേന്ദ്രത്തിലാണ് സംഭവം. തന്റെ അക്കൗണ്ടിലേക്ക് പണമെത്താത്തതിനെ തുടർന്ന് മാറഞ്ചേരി സ്വദേശി ഷഹീർ പൊലീസിൽ പരാതി നൽകുകയായിരുന്നു.  പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു