കേരളം

ഇങ്ങനെയായിരിക്കണം ഒരു നേതാവ്; മുഖ്യമന്ത്രിയെ പുകഴ്ത്തി കോണ്‍ഗ്രസ് വക്താവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാലക്കാട് വനമേഖലയില്‍ ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്ക്ക് എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് കോണ്‍ഗ്രസ് വക്താവും എംപിയുമായ അഭിഷേക് സിങ്‌വി. ' ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണം. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ പേടിയില്ലാത്ത വസ്തുനിഷ്ഠമായ പ്രതികരണം' എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം. 

പാലക്കാട് ജില്ലയിലെ അമ്പലപ്പാറയിലാണ് ഭക്ഷണ സാധനത്തില്‍ വെച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ ആന ചെരിഞ്ഞത്. ഇത് മലപ്പുറത്താണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നിരുന്നു. മലപ്പുറം അക്രമികളുടെ ജില്ലയാണ് എന്ന തരത്തിലായിരുന്നു പ്രചാരണം. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മേനക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വ്യാജ പ്രചാരണത്തില്‍ പങ്കാളികളായി. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത് വന്നത്. 

പാലക്കാട് മണ്ണാര്‍ക്കാട് ആന ചെരിഞ്ഞ സംഭവത്തില്‍ സംഘടിതമായ ക്യാമ്പയിന്‍ ദേശീയ തലത്തില്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ല. കോവിഡ് പ്രതിരോധത്തില്‍ ലഭിച്ച ഖ്യാതി ഇല്ലാതാക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാജപ്രചരണത്തിന് തയാറാകുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നപടികള്‍ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു