കേരളം

ശബരിമല നട 14ന് തുറക്കും, പ്രവേശനം വിര്‍ച്വല്‍ ക്യൂ വഴി, ഒരേ സമയം 50 പേര്‍ക്കു ദര്‍ശനം, പമ്പാ സ്‌നാനം പാടില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ശബരിമല ക്ഷേത്രത്തില്‍ ഈ മാസം 14 മുതല്‍ ഭക്തര്‍ക്കു പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരേ സമയം അന്‍പതു പേര്‍ക്കു ദര്‍ശനം നടത്താനാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഈ മാസം 14 മുതല്‍ 28 വരെയാണ് ശബരിമല നട തുറക്കുക. വിര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും പ്രവേശനം. മണിക്കൂറില്‍ ഇരുന്നൂറു പേര്‍ക്കു ദര്‍ശനത്തിന് അനുമതി നല്‍കും.

പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് പരിശോധന നടത്തും. വണ്ടിപ്പെരിയാര്‍ വഴി ഭക്തരെ കടത്തിവിടില്ല. പമ്പ വരെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. പമ്പാ സ്‌നാനം അനുവദിക്കില്ല

മാസപൂജയും ഉത്സവും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു തന്നെ നടത്താനാവും. അപ്പവും അരവണയും കൗണ്ടര്‍ വഴി നല്‍കില്ല. ഭക്തര്‍ക്കു താമസ സൗകര്യം ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്ഷേത്രങ്ങളില്‍ പോവുന്നതിനുള്ള പ്രായപരിധി പൂജാരിമാര്‍ക്കു ബാധകമല്ലെന്ന് മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം