കേരളം

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സപ്ലൈകോയിൽ നിന്ന് വാങ്ങാം; വിതരണം ഈ മാസം പത്ത് മുതൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സർക്കാർ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വാങ്ങാൻ സപ്ലൈകോയിൽ ഈ മാസം 10 മുതൽ 15 വരെ സൗകര്യം ഏർപ്പെടുത്തും. കിറ്റ് റേഷൻ കടയിലൂടെ വാങ്ങാൻ സാധിക്കാത്തവർക്കായാണ് ഈ സൗകര്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. കിറ്റ് വാങ്ങേണ്ടവർ റേഷൻ കാർഡുമായി സപ്ലൈകോ വിപണനശാലകളിൽ എത്തണം. 

കേരളത്തിലെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യധാന്യകിറ്റും നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതുപ്രകാരം 87,28,806 കിറ്റുകൾ തയാറാക്കി. ഒരു കിറ്റിന് ശരാശരി 974.03 രൂപ വീതം ചെലവായി. കിറ്റ് വിതരണത്തിനു 756 കോടി രൂപയാണ് സർക്കാർ നൽകിയത്. 

അക്ഷയ കേന്ദ്രങ്ങളിലൂടെ ഇലക്ട്രോണിക് റേഷൻ കാർഡ് വിതരണം വൈകാതെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷൻ കാർഡിലെ ഫോൺ നമ്പർ പുതുക്കുന്നതിന് റേഷൻ കടകളിലോ അക്ഷയ കേന്ദ്രങ്ങളിലോ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം