കേരളം

കഠിനംകുളം കൂട്ട ബലാത്സം​ഗം; ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സർക്കാരിനോട് റിപ്പോർട്ട് തേടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കഠിനംകുളത്ത് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി.

കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നത് അറിയിക്കണമെന്ന് ഡിജിപി ആർ ശ്രീലേഖയോട് കമ്മീഷൻ നിർദേശിച്ചു. യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ആറ് പ്രതികളെ അറസ്റ്റ് ചെയ്തെന്ന് തിരുവനന്തപുരം റൂറൽ എസ്പി പറഞ്ഞെന്നും യുവതിയും കുട്ടികളും നിലവിൽ സുരക്ഷിതരാണെന്നും കമ്മീഷൻ അറിയിച്ചു.

വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തത്. ബീച്ചിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകീട്ട് പോത്തൻകോട്ടെ വീട്ടിൽ നിന്ന് യുവതിയെയും രണ്ടു മക്കളെയും ഭർത്താവ് കഠിനംകുളത്തെ രാജൻ സെബാസ്റ്റ്യന്റെ വീട്ടിലെത്തിച്ചത്. അവിടെവെച്ച് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു.

സംഘത്തിലെ ഒരാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ മൂത്ത മകനെയുമെടുത്ത് യുവതി ഇറങ്ങിയോടി. ഇളയമകൻ നേരത്തേ ഭർത്താവിനൊപ്പം പുറത്തേക്ക് പോയിരുന്നു. പിറകേയെത്തിയവർ ഭർത്താവ് പ്രശ്നമുണ്ടാക്കുകയാണെന്നും തിരികെയെത്തണമെന്നും നിർബന്ധിച്ചു. അവിടെ നിന്ന് യുവതിയെ ഇവർ ഓട്ടോയിൽക്കയറ്റി തൊട്ടടുത്ത കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്തടിക്കുകയും ദേഹത്ത് പൊള്ളലേൽപ്പിക്കുകയും ചെയ്തു.

ഒപ്പമുണ്ടായിരുന്ന മകന്റെ മുന്നിൽവെച്ചാണ് യുവതി ക്രൂരമായ പീഡനത്തിനിരയായത്. ബോധം നഷ്ടപ്പെട്ട യുവതി മകന്റെ കരച്ചിൽ കേട്ട് ഉണർന്നു. മകനെ വീട്ടിലാക്കണമെന്ന് പറഞ്ഞ് ഇവരുടെ വാഹനത്തിൽക്കയറാതെ യുവതി റോഡിലേക്ക് ഓടി. വഴിയിൽക്കണ്ട കാറിന് കൈകാണിച്ച് അതിൽക്കയറുകയായിരുന്നു. അവരോട് സംഭവങ്ങൾ പറയുകയും പോത്തൻകോട്ടുള്ള വീട്ടിലെത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുവതിയെ വീട്ടിലെത്തിച്ച ശേഷം കാർ യാത്രക്കാർ വിവരം കഠിനംകുളം പൊലീസിൽ അറിയിച്ചു.

സംഭവത്തിനു ശേഷം മകനുമായി വീട്ടിലെത്തിയ ഭർത്താവ് പൊലീസിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. യുവതിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്