കേരളം

കോവിഡ്; ​ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 200; ഇന്ന് മൂന്ന് മരണം

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു. ഇതോടെ ​ഗൾഫിൽ മരിച്ച മൊത്തം മലയാളികളുടെ എണ്ണം 200 ആയി. സിനിമാ നടനും വ്യവസായിയുമായ ആലുവ സ്വദേശി എസ്എ ഹസൻ റാസൽഖൈമയിൽ മരിച്ചു. 51വയസായിരുന്നു.

കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഹസൻ മരിച്ചത്. ദുബായിക്കാരൻ എന്ന സിനിമ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 92 ആയി.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പിഎ താജുദീൻ സൗദി അറേബ്യയിലെ ജിദ്ദയിലാണ് മരിച്ചത്. 50 വയസായിരുന്നു. സൗദിയിൽ 57 മലയാളികളാണ് മരിച്ചത്.

കണ്ണൂർ ചേലേരി സ്വദേശി 50കാരൻ സിദ്ദിഖ് ഖത്തറിൽ മരിച്ചു. ഇതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി. ഏപ്രിൽ ഒന്നിന് യുഎഇയിലാണ് ഗൾഫിൽ ആദ്യമായി കോവിഡ് ബാധിച്ച് മലയാളി മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്