കേരളം

ബസ് ചാര്‍ജ് വര്‍ധന ഉടനില്ല : പണിമുടക്കിനെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ധന ഉടനില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ചാര്‍ജ് വര്‍ധന നടപ്പാക്കുന്നത് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമാണ്. റിപ്പോര്‍ട്ട് ലഭിച്ചാലേ വര്‍ധന നിയമപരമായി പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ മൂലം കമ്മീഷനുകള്‍ക്ക് സിറ്റിങ്ങുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കുന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

കോവിഡ് സാഹചര്യം പരിഗണിച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മുഴുവന്‍ സീറ്റിലും ആളുകളുമായി യാത്ര ചെയ്യാമെന്ന പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതിന് പിന്നാലെ അധിക ചാര്‍ജ് സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും