കേരളം

ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് വേണ്ട; വ്യവസ്ഥ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് കൂടി എടുക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം ആര്‍ അജിത് കുമാര്‍. 2019 ജനുവരി 1 മുതല്‍ പുതിയ ലൈസന്‍സുകള്‍ കേന്ദ്രീകൃത സംവിധാനമായ സാരഥി മുഖേനയാണു നല്‍കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമവും സുപ്രീംകോടതി വിധിയും അനുസരിച്ച് സാരഥി സോഫ്റ്റ്‌വെയറില്‍ ഓട്ടോറിക്ഷ എന്ന വിഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല.

നിലവില്‍ ഓട്ടോറിക്ഷ ലൈസന്‍സ് ഉള്ളവരെ ഇ-റിക്ഷ വിഭാഗത്തിലാണു സാരഥിയില്‍ രേഖപ്പെടുത്തത്. എങ്കിലും ഈ ലൈസന്‍സ് ഉപയോഗിച്ച് പെട്രോള്‍/ഡീസല്‍ ഓട്ടോറിക്ഷ തുടര്‍ന്നും ഓടിക്കാം. ഇവര്‍ എല്‍എംവി ലൈസന്‍സ് എടുക്കേണ്ടതില്ല. 2019 ജനുവരി ഒന്നിനു മുന്‍പ് ഓട്ടോറിക്ഷ ലൈസന്‍സ് എടുത്തവര്‍ക്കാണ് ഇളവെന്നും അദ്ദേഹം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്