കേരളം

നിതിന്‍ മരിച്ചത്‌ അറിയാതെ ആതിര അമ്മയായി; പെണ്‍കുഞ്ഞിന് ജന്മം നല്‍കി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇന്നലെ ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച നിതിന്റെ ഭാര്യ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. നിതിന്‍ മരിച്ച വിവരം ആതിര ഇതുവരെ അറിഞ്ഞിട്ടില്ല. 

ആദ്യകുഞ്ഞിന്റെ പിറവി ജന്‍മനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭര്‍ത്താവിന്റെ വിയോഗവാര്‍ത്ത, ഒന്‍പതു മാസം ഗര്‍ഭിണിയായ ആതിരയെ എങ്ങനെ അറിയിക്കുമെന്നു ബന്ധുക്കള്‍ക്കറിയില്ല. ഇന്നലെ ദുബായില്‍ അന്തരിച്ച പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിതിന്‍ ചന്ദ്രന്റെ ഭാര്യയാണു പേരാമ്പ്ര കല്‍പ്പത്തൂര്‍ സ്വദേശിയായ ജിഎസ് ആതിര.

ഭര്‍ത്താവിന്റെ കൂടെ ദുബായിലായിരുന്ന ആതിര കഴിഞ്ഞ മാസമാണു നാട്ടിലെത്തിയത്. ലോക്ക്ഡൗണില്‍ വിദേശത്തു കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു യാത്രാനുമതി നേടുകയായിരുന്നു. ആദ്യവിമാനത്തില്‍ തന്നെ ആതിരയ്ക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യയ്‌ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി നിതിന്‍ യാത്ര ഒഴിവാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്