കേരളം

സ്വകാര്യ ബസ്സുകള്‍ക്ക് അധിക നിരക്ക് ഈടാക്കാം ; വര്‍ധന പിന്‍വലിച്ച നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : സ്വകാര്യ ബസ്സുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധിക നിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സാമൂഹിക അകലം പാലിച്ചുവേണം അധിക നിരക്ക് ഈടാക്കി സര്‍വീസ് നടത്തേണ്ടതെന്ന് കോടതി ബസ് ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

കോവിഡ് കാലത്ത് നിലവിലെ നിരക്കില്‍ സര്‍വീസ് നടത്തുന്നത് നഷ്ടമാണെന്നും, സര്‍ക്കാര്‍ വര്‍ധിപ്പിച്ച നിരക്ക് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമകളാണ് കോടതിയെ സമീപിച്ചത്. സാധാരണ നിലയിലേക്ക് എത്തുന്നതുവരെ അധിക നിരക്ക് വാങ്ങാം. എന്നാല്‍ ആളകലം അടക്കം കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കാന്‍ നിയമിച്ച രാമചന്ദ്രന്‍ കമ്മീഷന്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പുതിയ ഉത്തരവോടെ കെഎസ്ആര്‍ടിസിക്കും സ്വകാര്യ ബസ്സുകള്‍ക്കും അധിക നിരക്ക് ഈടാക്കാം.

കോവിഡ് കാലത്തെ പ്രത്യേകസാഹചര്യം കണക്കിലെടുത്താണ് മിനിമം ചാര്‍ജ് 12 രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ അധിക നിരക്ക് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍