കേരളം

അതിവേഗ റെയില്‍പ്പാത അലൈന്‍മെന്റ് മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പ്പാത അലൈന്‍മെന്റ് മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം. കൊയിലാണ്ടി മുതല്‍ ധര്‍മ്മടം വരെയാണ് അലൈന്‍മെന്റ് മാറ്റിയത്. സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ തിരുവനന്തപുരം- കാസര്‍കോട് ഹൈസ്പീഡ് റെയില്‍ കോറിഡോറിന് 66,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത്. ഇതിന്റെ തുടര്‍നടപടികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. നിലവില്‍ മാഹി വഴി പോകുന്ന റെയില്‍വേ പാതയ്ക്ക് സമാന്തരമായിട്ടായിരിക്കും പുതിയ അലൈന്‍മെന്റ് എന്നാണ് സൂചന.

കോവിഡുമായി ബന്ധപ്പെട്ട് ഇനി കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല. ഇതരസംസ്ഥാനങ്ങലില്‍ നിന്നും വരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും. സമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണം വേണമെന്നാണ് മന്ത്രിസഭയില്‍ ഉയര്‍ന്ന അഭിപ്രായം. നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ