കേരളം

കണ്ണൂരിൽ ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; തമിഴ്നാട് സ്വദേശി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ പൊലീസ്  കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശി വേലു സ്വാമിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ഇയാൾ കുട്ടിയുടെ വീടിന് അടുത്തായി താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു. കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ശിശുക്ഷേമസമിതി പ്രവർത്തകർ കുട്ടിയുടെ മൊഴി ശേഖരിച്ചു.

തളിപ്പറമ്പ് പൊലീസ് വേലു സ്വാമിയെ ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു