കേരളം

ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസി എംഡി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കെഎസ്ആര്‍ടിസി എംഡിയായി ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയാണ് ബിജു പ്രഭാകര്‍. ഇതിന് പുറമെ, കെഎസ്ആര്‍ടിസി എംഡിയുടെ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്.

കെഎസ്ആര്‍ടിസി എംഡിയായിരുന്ന എം പി ദിനേശ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ബിജു പ്രഭാകറിന് അധിക ചുമതല നല്‍കിയത്. കോവിഡ് കൂടി എത്തിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ കരകയറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ബിജു പ്രഭാകറിനെ കാത്തിരിക്കുന്നത്.

തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ "ഓപ്പറേഷൻ അനന്ത" അടക്കമുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കിയ ഉദ്യോഗസ്‌ഥനാണ്‌ ബിജു പ്രഭാകർ. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ, ഭൂമി കേരളം പ്രൊജക്ട് ഡയറക്ടർ, ഐ.ടി.@സ്കൂൾ സ്ഥാപക ഡയറക്ടർ എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

 കെഎസ്ആര്‍ടിസി ചെയര്‍മാനായി ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെയും നിയമിച്ചിട്ടുണ്ട്. നേരത്തെ ടോമിൻ ജെ തച്ചങ്കരി കെഎസ്ആർടിസി എംഡി സ്ഥാനം ഒഴിഞ്ഞ സമയത്തും ബിജു പ്രഭാകറിൻ്റെ പേര് ഉയർന്നുകേട്ടിരുന്നു. ടോമിൻ തച്ചങ്കരിയും എം പി ദിനേശും ഐപിഎസ് ഉദ്യോ​ഗസ്ഥരാണ്. എം ജി രാജമാണിക്യമാണ് ബിജു പ്രഭാകറിന് മുന്നേ കെഎസ്ആർടിസി തലപ്പത്തുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു