കേരളം

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം ; ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും തിരുത്താനും അവസരം. കൂടാതെ മാര്‍ച്ച് 16 വരെ ലഭിച്ച അപേക്ഷകളില്‍ രേഖകള്‍ ( ഫോട്ടോ ഉള്‍പ്പെടെ) സമര്‍പ്പിക്കുന്നതിനും അവസരം ഉണ്ടാകും. ജൂണ്‍ 11 വരെയാണ് ഇതിന് അവസരം ലഭിക്കുക.

ഫോട്ടോയും രേഖകളും ചേര്‍ത്തിട്ടില്ലാത്ത അപേക്ഷകര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉൾപ്പെടുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ജൂൺ 17ന് പ്രസിദ്ധീകരിക്കും. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടു തവണ കൂടി പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള അപേക്ഷകളും ആക്ഷേപങ്ങളും പരിഹരിച്ച് മാർച്ച് 27ന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മിഷൻ തീരുമാനിച്ചിരുന്നത്. കോവിഡ് രോഗ ബാധയുണ്ടായതോടെ തീരുമാനം മാറ്റുകയായിരുന്നു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. 941 ഗ്രാമ പഞ്ചായത്തുകൾ,152 ബ്ലോക്ക് പഞ്ചായത്തുകൾ 14 ജില്ലാ പഞ്ചായത്തുകൾ, 86 മുൻസിപ്പാലിറ്റികൾ, ആറു മുൻസിപ്പിൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ