കേരളം

ദീർഘകാലമായി അടുപ്പം, കാമുകന്റെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ വീട്ടമ്മ ആത്മഹത്യ ചെയ്തു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇവരുമായി അടുപ്പമുണ്ടായിരുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കുമ്മിൾ തച്ചോണം ഈട്ടിമൂട് അശ്വതി ഭവനിൽ കണ്ണൻ എന്ന അരുൺ എസ്. നായർ (27)  അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ്കാട്ടുംപുറം മൂർത്തിക്കാവ് സ്വദേശിനി  ആത്മഹത്യ ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ അരുൺ യുവതിയെ ആഭരണങ്ങളും തട്ടിയെടുക്കുകയും  മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തുകയായിരുന്നു.

രണ്ടു  മക്കളുള്ള വീട്ടമ്മയുമായി അരുൺ ദീർഘകാലം അടുപ്പം പുലർത്തിയിരുന്നു. അരുൺ മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് ആത്മഹത്യ. വീട്ടമ്മയുടെ ഭർത്താവ് ഗൾഫിലാണ്. ഓട്ടോ ഡ്രൈവറായ അരുൺ വീടുകളിൽ പാൽ എത്തിക്കുന്നത് വഴി പല സ്ത്രീകളുമായി അടുപ്പം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

ആത്മഹത്യാക്കുറിപ്പിൽ  പീഡന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും വിശദീകരിച്ചിരുന്നു.  മരണ ദിവസം എല്ലാ കാര്യങ്ങൾക്കും നാട്ടുകാർക്കൊപ്പം ഉണ്ടായിരുന്ന അരുൺ  അന്വേഷണം തന്നിലേക്കു നീങ്ങുന്നതായി സൂചന കിട്ടിയതിനെത്തുടർന്ന് ഒളിവിൽ പോവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ