കേരളം

ഒന്‍പതാം തിയ്യതി മുംബൈയില്‍ നിന്നെത്തി; കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ഇരിക്കൂറില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. മുംബൈയില്‍ നിന്നെത്തിയ ആളാണ് മരിച്ചത്. 

ഒന്‍പതാം തിയ്യതിയാണ് നടുക്കണ്ടി സ്വദേശിയായ ഹുസൈന്‍ നാട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ച നാട്ടിലെത്തിയിരുന്നെങ്കിലും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. അതിനിടെ ശക്തമായ പനിയും വയറുവേദനയും വന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ അസുഖം കൂടിയതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇയാളുടെ സ്രവപരിശോധനാഫലം ലഭിച്ചിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ