കേരളം

ഓഫീസുകള്‍ ഓണ്‍ലൈന്‍ സജ്ജം;  ഇന്ന് സിപിഎം സംസ്ഥാന സമിതി; നാളെ ജില്ല, ഏരിയാ കമ്മറ്റി അംഗങ്ങള്‍ക്കായുള്ള റിപ്പോര്‍ട്ടിങ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന് ചേരും. ഓണ്‍ലൈന്‍ ആയാണ് സംസ്ഥാന സമതി യോഗം ചേരുന്നത്. എകെജി സെന്ററില്‍ എത്താന്‍ കഴിയാത്തവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുപ്പിക്കും. എല്ലാ ജില്ലാ കമ്മിറ്റി ഓഫീസുകളിലും ഇതിനായുള്ള സൗകര്യം സിപിഎം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഓണ്‍ലൈനായി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം വിജയം കണ്ടതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സമിതിയിലും പരീക്ഷണം നടത്തുന്നത്. കോവിഡ് കാലത്ത് ചേരുന്ന ആദ്യ സംസ്ഥാന സമിതിയില്‍ കേന്ദ്ര റിപ്പോര്‍ട്ടിംഗാണ് പ്രധാനം. പിബി യോഗതീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങാണ് പ്രധാനന അജണ്ട.കോവിഡ് കാലത്തെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിയും തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗം ചര്‍ച്ചചെയ്യും.

പിബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്‍, എസ് രാമചന്ദ്രന്‍ പിള്ള, എംഎ ബേബി, കോടിയേരി എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും എകെജി സെന്ററിലിരുന്ന് യോഗത്തില്‍ പങ്കെടുക്കും. മറ്റ് അംഗങ്ങള്‍ അതാത് ജില്ലാ കമ്മറ്റി ഓഫിസില്‍ ഇരുന്നാവും യോഗത്തില്‍ പങ്കെടുക്കുക. ജില്ലാ കമ്മറ്റി ഓഫീസുകള്‍ ഓണ്‍ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്.  നാളെ ജില്ല, ഏരിയാ, ലോക്കല്‍ സെക്രട്ടറിമാര്‍ക്കായുള്ള റിപ്പോര്‍ട്ടിങും ഓണ്‍ലൈന്‍ വഴി നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍