കേരളം

കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ സ്വയം നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ പ്രദേശങ്ങള്‍ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ സ്വയം നിരീക്ഷണത്തില്‍പ്പോയി.

ഗുരുവായൂര്‍ മണ്ഡലത്തിന് കീഴിലുള്ള ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ചാവക്കാട് നഗരം, ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി പഞ്ചായത്ത് എന്നിവടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണാണ്.

ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ ഒരാള്‍ മരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. സ്വയം ജാഗ്രത പുലര്‍ത്തണം. ആരോഗ്യ പ്രവര്‍ത്തകരുമായും പൊലീസുമായും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും